ഗസ്റ്റ് ലക്ചറര്‍ നിയമനം
ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജ് മീനങ്ങാടിയില്‍ മാത്തമാറ്റിക്സ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 16 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 8547005077.
ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
മൂപ്പൈനാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ പാലിയേറ്റീവ് ഹോം കെയര്‍ വാഹനത്തിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 14 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. ഫോണ്‍: 04936 294370.
യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന് ആയുഷ് ഗ്രാമം പദ്ധതിയിലേക്ക് യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത സര്‍വകലാശാല/ ഗവ. വകുപ്പുകളില്‍ നിന്ന് ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ ബി.എന്‍.വൈ.എസ്/ എം.എസ്.സി യോഗ, എം.ഫില്‍ യോഗ. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
അധ്യാപക നിയമനം
വെളളാര്‍മല ജി.വി.എച്ച്.എസ്.സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഇ.ഡി. അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.കോം, എം.എ എക്കോണമിക്സ്, എം.എ ബിസിനസ്സ് എക്കോണമിക്സ്, ബി.എഡ്, സെറ്റ് യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 14 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 236690.
വാക് ഇന്‍ ഇന്റര്‍വ്യു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന് നല്‍കുന്നതിനായി താത്ക്കാലികാടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ജൂണ്‍ 20 ന് രാവിലെ 11 ന് കല്‍പ്പറ്റ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. പട്ടികവര്‍ഗ്ഗക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9947835702.
അധ്യാപക നിയമനം
വൈത്തിരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ബോട്ടണി (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), എച്ച്.എസ്.എസ്.ടി ബോട്ടണി (ജൂനിയര്‍), എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ താത്ക്കാലിക അധാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 16 ന് രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ നടക്കും.
.png)
